കപ്പ കൃഷിയിലെ ആദായം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് എക്സൈസ് ഉദ്യോഗസ്ഥൻ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് എക്സൈസ് ഉദ്യോഗസ്ഥൻ.
By athulya
അരിമ്പൂർ:
അരിമ്പൂരിലെ എക്സൈസ് ഉദ്യോഗസ്ഥനായ നെട്ടയിൽ രാധാകൃഷ്ണന്റെ കൃഷിയിടത്തിലെ ഇരുന്നൂറ് കട കപ്പയാണ് മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സംഭാവന ചെയ്തത്. പഞ്ചായത്ത് പ്രസിഡണ്ട് സ്മിത അജയ് കുമാർ, വൈസ് പ്രസിഡണ്ട് ഷിമ്മി ഗോപി എന്നിവർ ഏറ്റുവാങ്ങി. വെളുത്തൂർ പ്രദേശത്തെ ഡി വൈ എഫ് ഐ പ്രവർത്തകൻ കെ സി ഷിബുവിന്റെ നേതൃത്വത്തിലാണ് കപ്പ വിളവെടുത്ത് വിറ്റത്. ഒൻപതിനായിരം രൂപയോളമാണ് സമാഹരിച്ചത്.