കൊവിഡുമായി ബന്ധമുള്ള ഇംഗ്ലീഷ് വാക്കുകൾക്ക് ഉചിതമായ മലയാള പദങ്ങൾ കണ്ടുപിടിച്ച് ഭരണ പരിഷ്കാര വകുപ്പ്.
കൊവിഡുമായി ബന്ധമുള്ള ഇംഗ്ലീഷ് വാക്കുകൾക്ക് ഇനി മലയാള പദങ്ങൾ.
കോഴിക്കോട്:
കൊവിഡുമായി ബന്ധമുള്ള ഇംഗ്ലീഷ് വാക്കുകൾക്ക് ഉചിതമായ മലയാള പദങ്ങൾ കണ്ടുപിടിച്ച് ഭരണപരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ്. സംസ്ഥാനത്തെ 15 പ്രധാന വകുപ്പുകളിലെ സാങ്കേതിക പദങ്ങൾ ഔദ്യോഗിക ഭാഷയുമായി ബന്ധപ്പെട്ട ഭരണപരിഷ്കാര വകുപ്പ് മലയാളത്തിയാളത്തിലേക്ക് മാറ്റിയിരുന്നു. കൊവിഡ് വ്യാപനത്തിനു ശേഷം ഡോക്ടർമാരും വിദഗ്ധരും നിരവധി ഇംഗ്ലീഷ് വാക്കുകളാണ്
ഉപയോഗിക്കുന്നത്. സർക്കാർ അറിയിപ്പുകളിലും മന്ത്രിമാരുടെ വാർത്ത സമ്മേളനങ്ങളിലും മാധ്യമങ്ങളിലും ഇത്തരം ഇംഗ്ലീഷ് വാക്കുകളുപയോഗിക്കുന്നുണ്ട്. കൊവിഡ് രണ്ടാം തരംഗത്തിനു പിന്നാലെ വ്യാപകമായി ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദമായ ഡൊമിസിലറി കെയർ സെൻററിന് ഗൃഹവാസ പരിചരണകേന്ദ്രം എന്നാണ് മലയാളീകരിച്ചത്. കോമോർബിഡിറ്റി - അനുബന്ധ രോഗം, ക്വാറന്റൈൻ - സമ്പർക്ക വിലക്ക്, ഹോം ക്വാറന്റൈൻ - ഗാർഹിക സമ്പർക്ക വിലക്ക്, റിവേഴ്സ് ക്വാറന്റൈൻ - സംരക്ഷണ സമ്പർക്ക വിലക്ക്, കോൺടാക്ട് ട്രേസിങ് - സമ്പർക്കാന്വേഷണം, ഹെർഡ് ഇമ്യൂണിറ്റി - സാമൂഹിക പ്രതിരോധശേഷി, ആൻറിബോഡി - പ്രതിവസ്തു, സൂപ്പർ സ്പ്രഡ്- അതിതീവ്ര വ്യാപനം തുടങ്ങിയവവയാണ് മറ്റു പ്രധാന മൊഴിമാറ്റങ്ങൾ.