വലപ്പാട് പഞ്ചായത്തിലെ ആശ വർക്കർമാർക്ക് കൊവിഡ് പ്രതിരോധ കിറ്റ് നൽകി.

വലപ്പാട് പഞ്ചായത്തിലെ മുഴുവൻ ആശ വർക്കർമാർക്കും കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്ക്, ഗ്ലൗസ്, സാനിറ്റിസൈർ, പൾസ്ഓക്സിമീറ്റർ എന്നിവ വിതരണം ചെയ്തു. പ്രസിഡന്റ് ഷിനിത ആഷിക്, ആരോഗ്യവകുപ്പിൽ നിന്നും ഹെൽത്ത്‌ ഇൻസ്‌പെക്ടർ രമേശ്‌, മുജീബ്, പഞ്ചായത്ത്‌ സെക്രട്ടറി ജോയ്‌സ് വർഗീസ്, വൈസ് പ്രസിഡന്റ് ജിത്ത്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ അനിത കാർത്തികേയൻ, പഞ്ചായത്ത്‌ അംഗങ്ങളായ അജയഘോഷ്, മണിലാൽ, അനിത തൃദീപ്കുമാർ, ഷൈൻ നെടിയിരിപ്പിൽ എന്നിവർചടങ്ങിൽ പങ്കെടുത്തു.

Related Posts