ടി എൻ പ്രതാപൻ എം പിസ് കൊവിഡ് ബ്രിഗേയ്ഡ് വലപ്പാടും പ്രവർത്തനം ആരംഭിച്ചു.

വലപ്പാട്: ടി എൻ പ്രതാപൻ എം പി സ്‌ കൊവിഡ് ബ്രിഗേയ്ഡ് വലപ്പാടും പ്രവർത്തനം ആരംഭിച്ചു. കോ ഓർഡിനേറ്റർ സി എം നൗഷാദ് പ്രവർത്തകർക്ക് യൂണിഫോം, ഫോഗിംഗ് മെഷീൻ, ഓക്സിമീറ്റർ, മൈക്രോ ഓക്സിജൻ സിലിണ്ടർ എന്നിവ വിതരണം ചെയ്തു. പ്രവീൺ പൊയ്യാറയാണ് വലപ്പാട് പഞ്ചായത്ത്തല കോ ഓർഡിനേറ്റർ, അനിൽ കരുവിത്തൽ, പ്രവീൺ രവീന്ദ്രൻ, ഷുഹൈബ് പുതിയ വീട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ പതിനഞ്ചിൽ പരം യുവാക്കളാണ് പ്രവർത്തന സജ്ജരാകുന്നത്. ജോസ് താടിക്കാരൻ, ജെൻസൻ വലപ്പാട്, സുവിത്ത് കുന്തറ എന്നിവർ പങ്കെടുത്തു.

Related Posts