കൊവിഡിൻ്റെ തീവ്ര വ്യാപന ശേഷിയുളള എക്സ് ഇ വകഭേദം ഇന്ത്യയിൽ
കൊവിഡ് വൈറസിൻ്റെ തീവ്ര വ്യാപന ശേഷിയുള്ള വകഭേദം എക്സ് ഇ ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഗുജറാത്തിലാണ് എക്സ് ഇ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നേരത്തേ ഈ വകഭേദം മുംബൈയിൽ കണ്ടെത്തി എന്ന തരത്തിലുള്ള വാർത്തകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം തള്ളിയിരുന്നു.
എക്സ് ഇ വകഭേദം കണ്ടെത്തിയത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണം കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തു നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. എക്സ് എം ഉപവകഭേദത്തിൽ പെട്ട രണ്ട് കേസുകൾ ഗുജറാത്തിലും മുംബൈയിലുമായി കണ്ടെത്തിയതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.