തൃശ്ശൂര്‍ ജില്ലയിൽ 2045 പേര്‍ക്ക് കൂടി കൊവിഡ്; 17,884 പേര്‍ രോഗമുക്തരായി.

ജില്ലയിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.52%.

തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച്ച (17/05/2021) 2045 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 17,884 പേര്‍രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 40,228 ആണ്. തൃശ്ശൂര്‍സ്വദേശികളായ 79 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,06,972 ആണ്. 1,65,612 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ്ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.52% ആണ്.

ജില്ലയിൽ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 2030 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന്പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും, 05 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 07 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരിൽ 60 വയസ്സിനു മുകളിൽ 131 പുരുഷന്‍മാരും 155 സ്ത്രീകളും പത്ത് വയസ്സിനു താഴെ 67 ആണ്‍കുട്ടികളും 76 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവര്‍ -

തൃശ്ശൂര്‍ ഗവ. മെഡിക്കൽ കോളേജിൽ - 530

വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ - 1319

സര്‍ക്കാര്‍ ആശുപത്രികളിൽ - 406

സ്വകാര്യ ആശുപത്രികളിൽ - 1107

കൂടാതെ 34,821 പേര്‍ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.

3,071 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 351 പേര്‍ ആശുപത്രിയിലും 2720 പേര്‍വീടുകളിലുമാണ്.

7,711 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4,073 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 3,466 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 172 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 16,03,656 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Related Posts