തൃശ്ശൂർ ജില്ലയിൽ 1,498 പേർക്ക് കൂടി കൊവിഡ്; 2,022 പേർക്ക് രോഗമുക്തി.

ജില്ലയിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.90% ആണ്.

തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച്ച (26/07/2021) 1,498 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; 2,022 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,937 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 109 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,13,624 ആണ്. 3,01,924 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.90% ആണ്.

ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 1,486 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 05 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 92 പുരുഷന്‍മാരും 108 സ്ത്രീകളും പത്ത് വയസ്സിനു താഴെ 51 ആണ്‍കുട്ടികളും 55 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 266

വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 600

സര്‍ക്കാര്‍ ആശുപത്രികളില്‍ - 307

സ്വകാര്യ ആശുപത്രികളില്‍ - 336

വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ - 714

കൂടാതെ 6,216 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.

2,199 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 268 പേര്‍ ആശുപത്രിയിലും 1,931 പേര്‍ വീടുകളിലുമാണ്.

13,746 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 7,602 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,911 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 233 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 23,57,348 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

വേലൂര്‍, ചൊവ്വന്നൂര്‍, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, വല്ലചിറ, പാറളം, വളളത്തോള്‍ നഗര്‍, തിരുവില്വാമല, കൂര്‍ക്കഞ്ചേരി, തൃക്കൂര്‍, വാണിയംപാറ എന്നിവിടങ്ങളില്‍ നാളെ (27/07/2021) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

Related Posts