കേരളത്തിൽ 24 മണിക്കൂറിനിടെ 104 കൊവിഡ് മരണം; തൃശ്ശൂർ ജില്ലയിൽ 1483 പേർക്ക് കൂടി കൊവിഡ്.

ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.34% ആണ്.

തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച (29/06/2021) 1483 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു, 1162 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,042 ആണ്. തൃശ്ശൂർ സ്വദേശികളായ 113 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,72,098 ആണ്. 2,61,420 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.34% ആണ്.

ജില്ലയിൽ ചൊവ്വാഴ്ച്ച സമ്പർക്കം വഴി 1,479 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 02 ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത 02 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 101 പുരുഷൻമാരും 113 സ്ത്രീകളും പത്ത് വയസ്സിനു താഴെ 52 ആൺകുട്ടികളും 54 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ -

  1. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ - 162
  2. വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 679
  3. സർക്കാർ ആശുപത്രികളിൽ - 271
  4. സ്വകാര്യ ആശുപത്രികളിൽ - 344
  5. വിവിധ ഡോമിസിലിയറി കെയർ സെന്ററുകളിൽ - 658

കൂടാതെ 5,445 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.

943 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 247 പേർ ആശുപത്രിയിലും 696 പേർ വീടുകളിലുമാണ്.

14,347 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 7,843 പേർക്ക് ആന്റിജൻ പരിശോധനയും, 6,260 പേർക്ക് ആർടി-പിസിആർ പരിശോധനയും, 244 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 20,17,921 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ചാഴൂർ, എരുമപ്പെട്ടി, പടിയൂർ, പാണഞ്ചേരി, പുതുക്കാട്, വരന്തരപ്പിളളി, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ നാളെ (30/06/2021) മൊബൈൽ ടെസ്റ്റിംഗ് ലാബുകൾ കൊവിഡ്-19 ടെസ്റ്റുകൾ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

Related Posts