തൃശ്ശൂര്‍ ജില്ലയില്‍ 2,557 പേര്‍ക്ക് കൂടി കൊവിഡ്; 2,776 പേര്‍ രോഗമുക്തരായി.

ജില്ലയിൽ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.33% ആണ്.

തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച (07/09/2021) 2,557 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 2,776 പേര്‍രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,752 ആണ്. തൃശ്ശൂര്‍സ്വദേശികളായ 69 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ്സ്ഥിരീകരിച്ചവരുടെ എണ്ണം 4,34,048 ആണ്. 4,10,415 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ്ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.33% ആണ്.

ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 2,542 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 09 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 184 പുരുഷന്‍മാരും 206 സ്ത്രീകളും 10 വയസ്സിനു താഴെ 77 ആണ്‍കുട്ടികളും 79 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 219

വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 679

സര്‍ക്കാര്‍ ആശുപത്രികളില്‍ - 413

സ്വകാര്യ ആശുപത്രികളില്‍ - 489

വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ - 1,053

കൂടാതെ 16,342 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.

3,149 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 359 പേര്‍ ആശുപത്രിയിലും 2,790 പേര്‍വീടുകളിലുമാണ്.

13,952 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 8,660 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 4,858 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 434 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ്നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 29,89,546 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

നാട്ടിക, വാണിയംപാറ, പരിയാരം, കാടുക്കുറ്റി, ഒല്ലൂര്‍, വല്ലചിറ, അവണ്ണൂര്‍, പാമ്പൂര്‍, അന്തിക്കാട്, ചേര്‍പ്പ്, പുന്നയൂര്‍, കടപ്പുറം എന്നിവിടങ്ങളില്‍ നാളെ (08/09/2021) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കൊവിഡ്-19 ടെസ്റ്റുകള്‍സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

Related Posts