തൃശ്ശൂർ ജില്ലയിൽ 3,120 പേർക്ക് കൂടി കൊവിഡ്; 2,528 പേർ രോഗമുക്തരായി.

ജില്ലയിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.30% ആണ്.

തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച്ച (06/09/2021) 3,120 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 2,528 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,961 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 68 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,31,491 ആണ്. 4,07,639 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.30% ആണ്.

ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 3,107 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 08 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 214 പുരുഷന്‍മാരും 249 സ്ത്രീകളും 10 വയസ്സിനു താഴെ 120 ആണ്‍കുട്ടികളും 102 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -

  1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 248
  2. വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 705
  3. സര്‍ക്കാര്‍ ആശുപത്രികളില്‍ - 349
  4. സ്വകാര്യ ആശുപത്രികളില്‍ - 579
  5. വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ - 988

കൂടാതെ 15,972 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.

3,216 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 425 പേര്‍ ആശുപത്രിയിലും 2,791 പേര്‍ വീടുകളിലുമാണ്.

12,332 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5,815 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 6,248 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 69 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 29,75,594 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

അണ്ടത്തോട്,എളവളളി, വേലൂര്‍, തെക്കുംകര, മുണ്ടൂര്‍, പുത്തൂര്‍, മാടക്കത്തറ, മതിലകം, ചാമക്കാല, വരന്തരപ്പിളളി, കൊടകര എന്നിവിടങ്ങളില്‍ നാളെ (07/09/2021) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കൊവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

Related Posts