തൃശ്ശൂര്‍ ജില്ലയില്‍ 3056 പേര്‍ക്ക് കൂടി കൊവിഡ്, 2989 പേര്‍ രോഗമുക്തരായി.

ജില്ലയിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.75% ആണ്.

തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച (16/05/2021) 3056 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 2989 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 56,091 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 77 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിൽ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,04,927 ആണ്. 1,47,728 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 28.75% ആണ്.

ജില്ലയില്‍ ഞായാറാഴ്ച്ച സമ്പര്‍ക്കം വഴി 3041 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന്പുറത്തുനിന്ന് എത്തിയ 01 പേര്‍ക്കും, 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കുംരോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 207 പുരുഷന്‍മാരും 275 സ്ത്രീകളും പത്ത് വയസ്സിനു താഴെ 141 ആണ്‍കുട്ടികളും 102 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -

  1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 494
  2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 1229
  3. സര്‍ക്കാര്‍ ആശുപത്രികളില്‍ - 363
  4. സ്വകാര്യ ആശുപത്രികളില്‍ - 1011

കൂടാതെ 49,938 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.

3,348 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 386 പേര്‍ ആശുപത്രിയിലും 2962 പേര്‍ വീടുകളിലുമാണ്.

10,630 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5,950 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 4,532 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 148 പേര്‍ക്ക്ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ15,95,945 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Related Posts