കോവിഷീൽഡിന് അംഗീകാരം; യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഷീല്‍ഡ് അംഗീകരിച്ചു തുടങ്ങി.

ന്യൂഡൽഹി:

യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യൻ നിർമ്മിത വാക്സിനായ കോവിഷീൽഡ് അംഗീകരിച്ചു തുടങ്ങി. ഓസ്ട്രിയ, സ്ലോവേനിയ, ഗ്രീസ്, ഐസ്ലാൻഡ്, സ്പെയിൻ, അയർലാൻഡ്, സ്വിറ്റ്സർലാൻഡ് തുടങ്ങിയ ഏഴ് രാജ്യങ്ങളാണ് ആദ്യഘട്ടത്തിൽ കോവിഷീൽഡിന് അംഗീകാരം നൽകിയത്.

ഏതെല്ലാം വാക്സിനുകൾക്ക് അംഗീകാരം നൽകണമെന്ന കാര്യത്തിൽ അംഗരാജ്യങ്ങൾക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന നിലപാടാണ് യൂറോപ്യൻ യൂണിയൻ സ്വീകരിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ വാക്സിനുകളായ കോവിഷീൽഡിനോ കോവാക്സിനോ അംഗീകാരം നൽകാൻ യൂറോപ്യൻ യൂണിയനിൽപ്പെട്ട രാജ്യങ്ങൾ തയ്യാറായിരുന്നില്ല.

ഇന്ത്യയിലെ അംഗീകൃത വാക്സിനുകൾക്ക് യൂറോപ്യൻ യൂണിയൻ അംഗീകാരം നൽകിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റീൻ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നായിരുന്നു ഇന്ത്യയുടെ മുന്നറിയിപ്പ്.

Related Posts