ജില്ലാ സമ്മേളന സഘാടക സമിതി രൂപീകരണവും എസ് എസ്.എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കലും നടത്തി സി പി ഐ നാട്ടിക ലോക്കൽ കമ്മിറ്റി

സി.പി.ഐ. 24-ആം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി തൃശൂർ ജില്ലാ സമ്മേളന സഘാടക സമിതി രൂപീകരണവും എസ് എസ്.എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കലും നടത്തി. സി.പി.ഐ. നാട്ടിക ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ . അസിസ്റ്റന്റ് സെക്രട്ടറി ബിജു കുയിലൻ പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. എൽ സി സെക്രട്ടറി മണി നാട്ടിക സ്വാഗതം പറഞ്ഞ ചടങ്ങിൽ നാട്ടിക എം.എൽ.എ. സി.സി. മുകുന്ദൻ ഉദ്ഘാടനം നിർവഹിച്ചു. സി.പി.ഐ. തൃശൂർ ജില്ലാ കൗൺസിൽ അഗം കെ.പി.സന്ദീപ് അഭിവാദ്യം ചെയ്ത് സംസാരിച്ചു. മണ്ഡലം കമ്മിറ്റി അഗങ്ങളായ വി.വി. പ്രദീപ്, പ്രതാപൻ . ടി. എ, മൂത്തു കുന്നം ഡിവിഷൻ ബ്ലോക്ക്മെബർ ബിജോഷ് ആനന്ദൻ, സീമ രാജൻ, സലാം പി.എ, രാജൻ പി.സി, വത്സല വേണുഗോപാൽ, എ.ഐ.വൈ.എഫ്. നാട്ടിക പഞ്ചായത്ത് പ്രസിഡണ്ട്. വിന്യാസ്, മുൻ ബ്ലോക്ക് മെബർ ഗീതാമണി കണ്ഠൻ, കേരള മഹിളാ സഘം. നാട്ടിക പഞ്ചായത്ത് സെക്രട്ടറി രജനി അനിൽ കുമാർ തുടങ്ങിയവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു

Related Posts