സി പി ഐ ജനസേവാദൾ ചേർപ്പ് കമ്മിറ്റി കിഡ്നി രോഗികൾക്ക് സൗജന്യയാത്ര ഒരുക്കുന്നു .
സി പി ഐ ജനസേവാദൾ ചേർപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്ന കിഡ്നി രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിന് സൗജന്യയാത്രക്കുള്ള സൗകര്യം ഒരുക്കി .
വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് എം എൽ എ സി സി മുകുന്ദൻ നിർവഹിച്ചു.
വളണ്ടിയർമാർക്ക് ഉള്ള യൂണിഫോം വിതരണവും നടന്നു. സി പി ഐ മണ്ഡലം സെക്രട്ടറി പി വി അശോകൻ, സി പി ഐ ചേർപ്പ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ ജി അനിൽ നാഥ് , ഉണ്ണികൃഷ്ണ വാര്യർ, ഗ്രാമപഞ്ചായത്ത് മെമ്പർ സുനിത ജിനു, ഷംനാസ് എന്നിവർ സംസാരിച്ചു .
തുടർന്നുള്ള ദിവസങ്ങളിൽ ചേർപ്പ് മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കിഡ്നി രോഗികൾക്ക് ഡയാലിസിസിന് ഉള്ള യാത്ര പൂർണമായും സൗജന്യമായിരിക്കും.