ഏരിയ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി ചേമ്പ് കൃഷിയിറക്കി സി പി ഐ (എം) വലപ്പാട് ഗ്രൗണ്ട് ബ്രാഞ്ച്.
വലപ്പാട്: നവംബർ 27 - 28 തിയ്യതികളിൽ കെ വി പീതാംബരൻ നഗറിൽ (ചിത്രാ ഓഡിറ്റോറിയം) നടക്കുന്ന സി പി ഐ (എം) നാട്ടിക ഏരിയ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി സി പി ഐ (എം) വലപ്പാട് ഗ്രൗണ്ട് ബ്രാഞ്ച് 750 ചേമ്പുകടകൾ കൃഷിയിറക്കി. വലപ്പാട് ലോക്കൽ സെക്രട്ടറി ഇ കെ തോമസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു നിർവ്വഹിച്ചു.
സി പി ഐ (എം) ജില്ലാ എക്സി. അംഗം പി എ അഹമ്മദ്, ഏരിയ കമ്മറ്റി അംഗങ്ങളായ വി ആർ ബാബു, ടി വി മധുസൂദനൻ, മഞ്ജുള അരുണൻ, ജിനേന്ദ്ര ബാബു, ഗ്രാമ പഞ്ചായത്ത് അംഗം ബി കെ മണിലാൽ, മറ്റു ലോക്കൽ കമ്മറ്റി അംഗങ്ങൾ, പാർട്ടി പ്രവർത്തകരും കർഷകരും തൊഴിലുറപ്പു തൊഴിലാളികളും പങ്കെടുത്തു. ബ്രാഞ്ച് സെക്രട്ടറി ഷിബു നമ്പട്ടി സ്വാഗതവും ഒമ്പതാം വാർഡ് ഗ്രാമ പഞ്ചായത്ത് അംഗം സുധീർ പട്ടാലി നന്ദിയും പറഞ്ഞു.