സി പി ഐ നാട്ടിക ലോക്കൽ കമ്മിറ്റി വിഷു, റംസാൻ കിറ്റ് വിതരണം നടത്തി

നാട്ടിക: സി പി ഐ നാട്ടിക ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷു റംസാൻ കിറ്റ് വിതരണം നടത്തി. മുൻ എം എൽ എ യും സി പി ഐ ജില്ലാ കമ്മിറ്റി അഗവുമായ ഗീതാ ഗോപി ഉദ്ഘാടനം ചെയ്തു. സിപിഐ നാട്ടിക ലോക്കൽ സെക്രട്ടറി മണി നാട്ടിക അധ്യക്ഷതവഹിച്ചു. തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗവും നാട്ടിക മണ്ഡലം സെക്രട്ടറിയേറ്റ് അംഗവുമായ സജ്ന പർവിനും അസിസ്റ്റൻറ് സെക്രട്ടറി ബിജു കുയിലൻപറമ്പിൽ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സീമരാജൻ, രജനി അനിൽകുമാർ, വിജയരാഘവൻ തട്ടുപറമ്പിൽ, മുതിർന്ന നേതാവ് ഇ.എൻ ആർ കൃഷ്ണൻ, സലാം പി.എ, എ.ഐ.വൈ.എഫ് നാട്ടിക പഞ്ചായത്ത് സെക്രട്ടറി ജിഹാസ് നാട്ടിക, പ്രസിഡണ്ട് അമൃത സുദേവൻ എന്നിവർ സംസാരിച്ചു.

Related Posts