സി പി ഐ നാട്ടിക മണ്ഡലം സമ്മേളനത്തിന് ഉജ്ജല തുടക്കം

സി പി ഐ നാട്ടിക മണ്ഡലം സമ്മേളനത്തിന് തുടക്കമായി . ജൂൺ 4,5 തിയ്യതികളിൽ ആയി ശാന്തി പാലസ് ഓഡി റ്റോറിയത്തിൽ പി. എസ് രാധാകൃഷ്ണൻ നഗറിൽ നടക്കുന്ന സമ്മേളത്തിന് മുതിർന്ന സിപിഐ നേതാവ് ടി കെ മാധവൻ പാതാക ഉയർത്തി. സി പി ഐ സംസ്ഥാന കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. പ്രകാശ് ബാബു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. നാട്ടിക മണ്ഡലത്തിലെ 1787 പാർട്ടി മെമ്പർ മാരെ പ്രതിനിധീകരിച്ച് ബ്രാഞ്ച് ലോക്കൽ സമ്മേളനം വഴി തെരുഞ്ഞെടുക്കപ്പെട്ട 152 പ്രതിനിധികൾ 2 ദിവസങ്ങളായി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും . സംഘാടക സമിതി കൺവീനർ എം വി സുരേഷ് സ്വാഗതം പറഞ്ഞു . എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രൻ, സി പി ഐ ദേശീയ കൗൺസിൽ അംഗം സി എൻ ജയദേവൻ, സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ടി ആർ രമേഷ്‌ കുമാർ, സംസ്ഥാന കൗൺസിൽ അംഗം അഡ്വ. സുനിൽ കുമാർ, നാട്ടിക എം എൽ എ സി സി മുകുന്ദൻ , ഷീല വിജയകുമാർ സ്വർണലത ടീച്ചർ, കെപി സന്ദീപ്, ഷീന പറയങ്ങാട്ടിൽ മണ്ഡലം സെക്രട്ടറി സി ആർ മുരളീധരൻ കെ എം കിഷോർ കുമാർ എന്നിവർ സംസാരിച്ചു. കെ. ബി ജോഷി ബാബു, സി കെ കൃഷ്ണകുമാർ, സജിന പർവിൻ, വൈശാഖ് അന്തിക്കാട് എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.

Related Posts