സിപിഐ തൃശൂർ ജില്ലാ സമ്മേളനം അഖിലാ കേരള ഇന്റർ കോളീജിയറ്റ് വോളിബോൾ ടൂർണ്ണമെന്റിന് അവേശകരമായ തുടക്കം

തൃപ്രയാർ: സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് കേരളത്തിലെ മികച്ച ടീമുകളെ അണി നിരത്തി അഖില കേരള ഇന്റർ കോളീജിയറ്റ് വോളിബോൾ ടൂർണ്ണമെന്റിന് തൃപ്രയാർ ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ ആവേശകരമായ തുടക്കം . ഉദ്ഘാടന സമ്മേളനം മുൻ ഇന്റർനാഷണൽ വോളിബോൾ താരം ടി.സി ജ്യോതിഷ് ഉദ്‌ഘാടനം ചെയ്തു . പി.എസ്.സുഭാഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സ: സി ജനാർദ്ദനൻ സ്മാരക വിന്നേഴ്സ് ട്രാഫിക്കും സ: കുഞ്ഞിക്കളവൻ മാസ്റ്റർ റണ്ണേഴ്സ് ട്രാഫിക്കും വേണ്ടിയുള്ള മത്സരത്തിൽ കേരളത്തിലെ പ്രമുഖ വോളിബോൾ ടീമുകളായ സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരി ,സെന്റ് ജോസഫ് ദേവഗിരി കോളേജ്, സെന്റ് തോമസ് കോളേജ് പാല, ശ്രീനാരായണ കോളേജ് കോഴിക്കോട്, ഇ എം.ഇ.എ കോളേജ് കൊണ്ടോട്ടി, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട എന്നീ പ്രമുഖ ടീമുകൾ ആണ് മത്സരിക്കുന്നത്. ഉദ്ഘാടന മത്സരം സെന്റ് പീറ്റേഴ്സ് കോലഞ്ചേരിയും സെന്റ് ജോസഫ് ദേവഗിരി കോളേജും തമ്മിൽ നടന്നു.

cpi tcr.jpeg

സ്പോർട്സ് കൗൺസിൽ തൃശൂർ ജില്ലാ പ്രസിഡണ്ട് സാംബശിവൻ കെ.ആർ, മുൻ ഇന്റർനാഷണൽ വോളിബോൾ പ്ലെയറും റെയിൽവേ താരവുമായ പി.സി.ഗോപിനാഥ്, ക്രൈസ്റ്റ് കോളേജ് ഫിസിക്കൽ എജുക്കേഷൻ അധ്യാപകനായ ഡോ: വിവേകാന്ദൻ, വോളിബോൾ സംസ്ഥാന റഫറി ഹരി.പി.പി എന്നിവർ മത്സരം നിയന്ത്രിച്ചു. മത്സരം വിക്ഷിക്കുന്നതിനും ടീമംഗങ്ങളെ പരിജയപ്പെടുന്നതിനും സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, സ്വാഗത സംഘം കൺവീനറും ജില്ലാ അസി:സെക്രട്ടറിയുമായ അഡ്വ ടിആർ രമേഷ് കുമാർ, മുൻ കൃഷി വകുപ്പ് മന്ത്രിയും സംഘാടക സമിതി ചെയർമാനും അഡ്വ: വി.എസ്.സുനിൽകുമാർ, സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.ബാലചന്ദ്രൻ എം എൽ എ , സ്വർണ്ണലത ടീച്ചർ, സിപിഐ ജില്ലാ കൗൺസിൽ അംഗങ്ങളായ കെ.പി.സന്ദീപ്, ഗീത ഗോപി, സി.ആർ മുരളിധരൻ,അന്തിക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് സി കെ കൃഷ്ണകുമാർ, എഐവൈഎഫ് തൃശൂർ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, പ്രസിഡണ്ട് ബിനോയ് ഷബീർ,എഐഎസ്എഫ് ജില്ലാ സെക്രട്ടറി അഖിലേഷ്, പ്രസിഡണ്ട് അർജ്ജുൻ മുരളീധരൻ, സംഘാടക സമിതി ജോയിന്റ് കൺവീനർ കെ.കെ.ജോബി എന്നിവർ പങ്കെടുത്തു.

Related Posts