സിപിഐ തൃശൂർ ജില്ലാ സമ്മേളനം; ബാലവേദി കലോത്സവത്തിന് കുഞ്ഞുണ്ണി മാസ്റ്റർ നഗറിൽ തുടക്കം

തൃപ്രയാർ: സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ബാലവേദി കൂട്ടുകാരുടെ കലോത്സവത്തിന് കുഞ്ഞുണ്ണി മാസ്റ്റർ നഗറിൽ ആവേശകരമായ തുടക്കം.കലോത്സവം പ്രശസ്ത സിനി ആർട്ടിസ്റ്റ് കുക്കു പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ബാലവേദി ജില്ലാ കൺവീനർ സജിന പർവിൻ അധ്യക്ഷത വഹിച്ചു .

balavedhi cpi1.jpeg

സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, അസിസ്റ്റന്റ് സെക്രട്ടറിയും സംഘടക സമിതി കൺവീനറുമായ അഡ്വ. ടി.ആർ. രമേഷ്കുമാർ, സംഘടക സമിതി ചെയർമാൻ വി എസ് സുനിൽകുമാർ, സിപിഐ സംസ്ഥാന കൌൺസിൽ അംഗം എം സ്വർണലത ടീച്ചർ, ജില്ലാ കൌൺസിൽ അംഗങ്ങളായ കെപി സന്ദീപ്, ഷീന പറയങ്ങാട്ടിൽ, അന്തിക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് സി കെ കൃഷ്ണകുമാർ, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി അഖിലേഷ്, ബാലവേദി ചെയർമാൻ ഷാജി കാക്കശ്ശേരി,ബാലവേദി ജില്ലാ സെക്രട്ടറി അക്ഷയ് പ്രസിഡണ്ട് ശിവപ്രിയ, കെ കെ ജോബി തുടങ്ങിയവർ പങ്കെടുത്തു.

balavedhi 2.jpeg

Related Posts