വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് സി പി ഐയിലേക്ക് വന്നവരെ സ്വാഗതം ചെയ്തു.
വലപ്പാട്:
വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് സി പി ഐയിലേക്ക് വന്നവരെ സി പി ഐ മണ്ഡലം സെക്രട്ടറി സി ആർ മുരളിധരൻ പാർട്ടി പതാക നൽകി സ്വീകരിച്ചു. ലാൽ കച്ചില്ലം അധ്യക്ഷത വഹിച്ച ചടങ്ങിൽ രജിൽ വിജയൻ സ്വാഗതം പറഞ്ഞു. എൽ സി സെക്രട്ടറി എ ജി സുഭാഷ്, മണ്ഡലം സെക്രട്ടേറിയറ്റംഗം പി കെ ശശിധരൻ, അസിസ്റ്റന്റ് എൽ സി സെക്രട്ടറി രാജൻ പട്ടാട്ട്, എ ഐ വൈ എഫ് പഞ്ചായത്ത് സെക്രട്ടറി കിഷോർ വി എസ്, കണ്ണൻ വലപ്പാട്, മുബീഷ് പനയ്ക്കൽ എന്നിവർ സംസാരിച്ചു. സി പി ഐ വലപ്പാട് അത്താണി ബ്രാഞ്ച് രൂപികരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ലാൽ കച്ചിലും അസിസ്റ്റന്റ് സെക്രട്ടറിയായി രജിൽ വിജയനെയും തെരഞ്ഞെടുത്തു. ചടങ്ങിൽ ലാൽക്കച്ചില്ലം നന്ദി രേഖപ്പെടുത്തി.