സി പി ഐ എം നാട്ടിക ഏരിയ സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു

വലപ്പാട് : പതാകദിനം ആചരിച്ചു സി പി ഐ എം നാട്ടിക ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സമ്മേളനഗഗരിയായ കെ വി പീതാംബരൻ നഗറിൽ 23 പതാകകൾ ഉയർത്തിയാണ് പതാകദിനം ആചരിച്ചത് .ജില്ലാ കമ്മിറ്റി അംഗം പി എം അഹമ്മദ്, ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു എന്നിവർ നേതൃത്വം നൽകി. ഏരിയ കമ്മിറ്റി അംഗങ്ങൾക്ക് പുറമെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണൻ, വലപ്പാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജിഷ ശിവജി, മല്ലിക ദേവൻ, ഡോ. സുഭാഷിണി മഹാദേവൻ മുതിർന്ന പാർട്ടി പ്രവർത്തകരായ കെ കെ കുഞ്ഞയ്യപ്പൻ, പി കെ മൊയ്തു എന്നിവരും പതാക ഉയർത്തി.

Related Posts