വിവിധ പാർട്ടികളിൽ നിന്നും വന്നവർക്ക് സ്വീകരണം നൽകി സി പി ഐ എം നാട്ടിക ഏരിയ കമ്മിറ്റി.

നാട്ടിക: കെ വി പീതാംബരൻ ഒന്നാം ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് നടന്ന ഫോട്ടൊ അനാഛാദന ചടങ്ങിലാണ് കോൺഗ്രസ്, ബി ജെ പി ബന്ധം ഉപേക്ഷിച്ച് വന്നവർക്ക് സ്വീകരണം നൽകിയത്. നാട്ടിക ഫിഷറീസ് സ്കൂൾ മുൻ അധ്യാപികയും ധീവരസഭ താലൂക്ക് പ്രസിഡണ്ട് കൂടിയായ അജിത, കോൺഗ്രസ് നേതാവും മുൻ പഞ്ചായത്തംഗവുമായിരുന്ന കെ പി സുഖദാസ്, ബി ജെ പി മുൻ നാട്ടിക പഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് പനക്കൽ എന്നിവരാണ് സി പി ഐ എം നോട് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ജില്ലാ സെക്രട്ടറി എം എം വർഗ്ഗിസ് പ്രവർത്തകരെ ഹാരമണിയിച്ച് സ്വീകരിച്ചു. ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം കെ വി അബ്ദുൾ ഖാദർ, ജില്ലാ കമ്മിറ്റിയംഗം പി എം അഹമ്മദ്, ഏരിയ സെക്രട്ടറി എം എ ഹാരീസ് ബാബു, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ, ലോക്കൽ സെക്രട്ടറി കെ ബി ഹംസ തുടങ്ങിയവർ സംസാരിച്ചു.

Related Posts