വലപ്പാട് പഞ്ചായത്തിലെ പാവപ്പെട്ട കൊവിഡ് രോഗികൾക്ക് സാരഥിയായി സി പി ഐ എം വലപ്പാട് ലോക്കൽ കമ്മറ്റി.

വലപ്പാട്:

വലപ്പാട് പഞ്ചായത്തിലെ പാവപ്പെട്ട കൊവിഡ് രോഗികളെ സ്വാന്തന കേന്ദ്രങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി സി പി ഐ എം വലപ്പാട് ലോക്കൽ കമ്മറ്റി സ്വന്തമായി വാഹനം വാങ്ങി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ക്യാപ്റ്റൻ ലക്ഷ്മി സെഗാൾ കാരുണ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം സംഘടിപ്പിക്കുന്നത്. വാഹനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം വലപ്പാട് ചന്തപ്പടിയിൽ വെച്ച് സി പി ഐ എം നാട്ടിക ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു ഫ്ലാഗ് ഓഫ് ചെയ്ത് നിർവഹിച്ചു. സി പി ഐ എം നാട്ടിക ഏരിയ കമ്മറ്റി അംഗം വി ആർ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സി പി ഐ എം വലപ്പാട് ലോക്കൽ കമ്മറ്റി സെക്രട്ടറി കെ കെ ജിനേന്ദ്ര ബാബു സ്വാഗതം പറഞ്ഞു. വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് ഷിനിത ആഷിഖ്, സി പി ഐ എം നാട്ടിക ഏരിയ കമ്മറ്റി അംഗം പി എ രാമദാസ്, ലോക്കൽ കമ്മറ്റി അംഗവും മുൻ പഞ്ചായത്ത്‌ പ്രസിഡണ്ടുമായ ഇ കെ തോമസ് മാസ്റ്റർ, ലോക്കൽ കമ്മറ്റി അംഗങ്ങൾ ആയ ടി എസ് മധുസൂദനൻ, എം സോമൻ, ടി കെ രാകേഷ്, ബ്രാഞ്ച് സെക്രട്ടറി സി എം നസ്രുദീൻ എന്നിവർ പങ്കെടുത്തു,

വാഹനത്തിനു വേണ്ടി വിളിക്കേണ്ട നമ്പർ: 9656454418,9567147962, 9567456896

Related Posts