സി പി ഐ എം വലപ്പാട് ലോക്കൽ കമ്മറ്റി; ഓണത്തിന് വിഷരഹിത പച്ചക്കറി പദ്ധതിയുടെ വിളവെടുപ്പ് മഹോത്സവം

വലപ്പാട് : സി പി ഐ എം വലപ്പാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഓണത്തിന് വിഷരഹിത പച്ചക്കറി പദ്ധതിയുടെ ഭാഗമായി വലപ്പാട് ആന വിഴുങ്ങി ശാന്തിനഗറിലെ കർഷകൻ ഷിബുവിന്റെ കൃഷിയിടത്തിലെ വിളവെടുപ്പ് മഹോത്സവം സി പി ഐ എം നാട്ടിക ഏരിയാ സെക്രട്ടറി എം എ ഹാരിസ് ബാബു ഉൽഘാടനം ചെയ്തു. എൻ കെ ശശീധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി എം അഹമ്മദ്, വലപ്പാട് പള്ളി വികാരി ബാബു അപ്പാടൻ, പഞ്ചായത്ത് മെംബർമാരായ ബി കെ മണിലാൽ, ഇ പി അജയഘോഷ്, സി ഡി എസ് വൈസ് ചെയർ പേഴ്സൺ ഷൈലജ ജയലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു . സി പി ഐ എം വലപ്പാട് ലോക്കൽ കമ്മറ്റി സെക്രട്ടറി ഇ കെ തോമസ് മാസ്റ്റർ സ്വാഗതവും ഷിബു നന്ദിയും പറഞ്ഞു.

Related Posts