സി പി ഐ എം വലപ്പാട് ലോക്കൽ കമ്മറ്റി; ഓണത്തിന് വിഷരഹിത പച്ചക്കറി - പൂക്കൾ വിപണന മേള

സി പി ഐ എം വലപ്പാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഓണത്തിന് വിഷ രഹിത പച്ചക്കറികളും പൂക്കളും പദ്ധതി പ്രകാരം വലപ്പാട് മീൻ ചന്ത പരിസരത്ത് പച്ചക്കറി - പൂക്കൾ വിപണന മേള നടത്തി. മേള ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി എം അഹമ്മദ് ഉൽഘാടനം ചെയ്തു. സി പി ഐ എം നാട്ടിക ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു മുഖ്യ അതിഥിയായി സംസാരിച്ചു. സി ഡി എസ് വൈസ് ചെയർ പേഴ്സൺ ഷൈലജ ജയലാൽ അദ്ധ്യക്ഷത വഹിച്ചു. വലപ്പാട് സഹകരണ ബാങ്ക് സെക്രട്ടറി വി ആർ ബാബു പഞ്ചായത്ത് മെംബർമാരായ ഇ പി അജയഘോഷ്, ബി കെ മണിലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു . വലപ്പാട് ലോക്കൽ കമ്മറ്റി സെക്രട്ടറി ഇ കെ തോമസ് മാസ്റ്റർ സ്വാഗതവും കർഷകൻ എൻ യു ശശീധരൻ നന്ദിയും പറഞ്ഞു. 5, 6, 7 തിയ്യതികളിൽ വിപണന മേളയിൽ നിന്നും ന്യായവിലക്ക് പച്ചക്കറികളും പൂക്കളും പൊതുജനങ്ങൾക്ക് ലഭ്യമാവുമെന്ന് സങ്കാടകർ സംഘാടകർ അറിയിച്ചു.

Related Posts