സുകുമാരൻ മാസ്റ്റർക്ക് തൃപ്രയാർ ശിവയോഗിനി അമ്മ ജന്മ ശതാബ്ദി ആഘോഷ സമിതിയുടെ ആദരം
തൃപ്രയാർ: തൃപ്രയാർ ശിവയോഗിനി അമ്മ ജന്മ ശതാബ്ദി ആഘോഷ സമിതി പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമ അധ്യാപകനായ സി ആർ സുകുമാരൻ മാസ്റ്ററിനെ ആദരിച്ചു. വലപ്പാട് ബീച്ച് ബ്രഹ്മതേജോമയം ക്ഷേത്രം ഹാളിൽ നടന്ന ചടങ്ങിൽ സാവിത്രി വളവത്തിനെയും ആദരിച്ചു. ഡോ. രാജീവ് ഇരിങ്ങാലക്കുട മുഖ്യ പ്രസംഗം നടത്തി. പി വി ജനാർദ്ദനൻ , സി ആർ പ്രസന്നൻ, പീതാംബരൻ കോഴിശ്ശേരി, വി ജി സതീശൻ തുടങ്ങിയവർ പങ്കെടുത്തു.