കുവൈറ്റിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും മയക്കുമരുന്ന് ഉപയോഗിക്കുന്നവർ മൂലമെന്ന് റിപ്പോർട്ട് .

10 വർഷ കാലയളവിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട് .

കുവൈറ്റിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന 65 ശതമാനം കുറ്റ കൃത്യങ്ങളിലും ഉൾപെടുന്നവർ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . രാജ്യത്ത്‌ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട്‌ ജയിൽ ശിക്ഷ അനുഭവിക്കുന്നവരിൽ 50 മുതൽ 60 ശതമാനം പേരും മയക്കു മരുന്ന് ഉപയോഗിക്കുന്നവരാണന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു . 2010 മുതൽ 2020 വരെയുള്ള കാലയളവിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട്‌ റെജിസ്റ്റർ ചെയ്യപ്പെട്ട 19 ആയിരം കേസുകളിൽ 25 ആയിരം പേരാണു പ്രതികളായത്‌. ഇവരിൽ 12 ആയിരം പേർ സ്വദേശികളാണു.മയക്ക്‌ മരുന്നിനു അടിമകളായ 40 ആയിരം പേർ രാജ്യത്ത്‌ ഉണ്ടെന്നാണു അനുമാനം . . 2012 - 20 കാലയളവിൽ 15 സ്ത്രീകൾ അടക്കം 650 പേരാണു അമിത ഡോസ്‌ മയക്ക്‌ മരുന്ന് ഉപയോഗം മൂലം രാജ്യത്ത്‌ മരണമടഞ്ഞത്‌. ഇവരിൽ 10 പേർ ഇന്ത്യക്കാരാണു.കുവൈറ്റികൾ 400, ബിദൂനികൾ 34, ഈജിപ്റ്റ്ഷ്യൻ 33, സൗദി 22, ഇറാനി 18 പാകിസ്ഥാനി 9, എന്നിങ്ങനെയാണു അമിതഡോസ്‌ ഉപയോഗം മൂലം മരിച്ച മറ്റു രാജ്യക്കാരുടെ കണക്ക്‌. 21 സർവ്വകലാ ശാല വിദ്യാർത്ഥികളും ഇവരിൽ ഉൾപ്പെടും.

2018 ൽ ആണു അമിത ഡോസ്‌ മയക്ക്‌ മരുന്ന് ഉപയോഗം മൂലം ഏറ്റവും അധികം പേർ മരണമടഞ്ഞത്‌.നാലു സ്ത്രീകൾ അടക്കം 116 പേരുടെ ജീവനുകളാണു ആ വർഷം ലഹരിയിൽ പൊലിഞ്ഞത്‌. യുവതലമുറയെ മയക്ക്‌ മരുന്നിലേക്ക്‌ ആകർഷിപ്പിക്കുന്ന നൂതനമായ മാർഗ്ഗങ്ങങ്ങളാണു മയക്കു മരുന്ന് മാഫിയകൾ ആവിഷ്കരിക്കുന്നത്‌.ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Related Posts