ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്കാരം; മത്സര പട്ടികയില്‍ ഇടംനേടി ജൂനിയര്‍ എന്‍ടിആറും രാംചരണും

ക്രിട്ടിക്സ് ചോയ്സ് അവാർഡിൽ മികച്ച നടനുള്ള (ആക്ഷൻ ചിത്രം) മത്സര പട്ടികയിൽ ഇടംപിടിച്ച് ജൂനിയർ എൻടിആറും രാം ചരണും. രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആറിലെ പ്രകടനത്തിലൂടെയാണ് ഇരുവരും പട്ടികയിൽ ഇടം നേടിയത്. നിക്കോളാസ് കേജ് (ദ അണ്‍ബെയറബിള്‍ വെയ്റ്റ് ഓഫ് മാസീവ് ടാലന്‍റ്), ടോം ക്രൂസ് (ടോപ്പ് ഗൺ: മാർവറിക്), ബ്രാഡ് പിറ്റ് (ബുള്ളറ്റ് ട്രെയിൻ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങൾ. ആർആർആറിന് മികച്ച ആക്ഷൻ ചിത്രത്തിനുള്ള നോമിനേഷൻ ലഭിച്ചിട്ടുണ്ട്. അമേരിക്കൻ കനേഡിയൻ ക്രിട്ടിക്സ് ചോയ്സ് അസോസിയേഷനാണ് ക്രിട്ടിക്സ് ചോയ്സ് അവാർഡ് നൽകുന്നത്. 1995ലാണ് ആദ്യമായി പുരസ്കാരം നൽകിയത്. സ്വാതന്ത്ര്യസമര സേനാനികളായ കോമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ആർ ആർ ആർ ഒരുക്കിയിരിക്കുന്നത്. 550 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിൽ 1,200 കോടിയിലധികം കരസ്ഥമാക്കിയിരുന്നു.

Related Posts