ക്രിട്ടിക്സ് ചോയ്സ് അവാർഡ്; ആർആർആറിന് രണ്ട് പുരസ്കാരങ്ങൾ കൂടി

ഹോളിവുഡ്: അന്താരാഷ്ട്ര തലത്തിൽ വീണ്ടും നേട്ടവുമായി ആർആർആർ. ക്രിട്ടിക്സ് ചോയ്സ് അവാർഡിൽ ആർആർആർ രണ്ട് അവാർഡുകൾ നേടി. ചിത്രം മികച്ച വിദേശ ഭാഷാ ചിത്രത്തിനും മികച്ച ഗാനത്തിനുമുള്ള പുരസ്കാരമാണ് നേടിയത്. ക്രിട്ടിക്സ് ചോയ്സ് അവാർഡിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്ന്, അവാർഡിന്‍റെ 28-മത് പതിപ്പിൽ രണ്ട് അവാർഡുകൾ നേടിയ ആർആർആർ ടീമിനെ അഭിനന്ദിച്ച് ട്വീറ്റും വന്നിട്ടുണ്ട്. മികച്ച ഗാനത്തിനുള്ള പുരസ്കാരം നാട്ടു, നാട്ടു ഗാനത്തിനാണ് ലഭിച്ചത്.  ഈ വിജയം തന്‍റെ അമ്മയ്ക്കും ഭാര്യയ്ക്കും സമർപ്പിക്കുന്നുവെന്ന് പുരസ്കാരം സ്വീകരിച്ച എസ് എസ് രാജമൗലി പറഞ്ഞു. സ്കൂൾ വിദ്യാഭ്യാസത്തേക്കാൾ കൂടുതൽ കഥാപുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് ഭാവന വികസിപ്പിച്ചെടുത്തത് തന്റെ അമ്മയാണ്. തന്‍റെ സിനിമകളുടെ കോസ്റ്റ്യൂം ഡിസൈനർ മാത്രമല്ല, തന്‍റെ ജീവിതത്തിന്‍റെ ഡിസൈനർ കൂടിയാണ് ഭാര്യ രമയെന്നും പുരസ്കാരം സ്വീകരിച്ചുകൊണ്ട് രാജമൗലി പറഞ്ഞു. 

Related Posts