അമേരിക്കൻ മ്യൂസിക് ഫെസ്റ്റിവലിൽ തിക്കും തിരക്കും; 8 പേർ മരിച്ചു, നിരവധിപേർക്ക് പരിക്ക്
അമേരിക്കയിലെ ടെക്സാസിൽ പ്രശസ്തമായ ആസ്ട്രോവേൾഡ് സംഗീതോത്സവം നടക്കുന്നതിനിടയിൽ തിക്കിലും തിരക്കിലും പെട്ട് എട്ടുപേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ. ട്രാവിസ് സ്കോട്ട് പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചതെന്ന് ഹൂസ്റ്റൺ ഫയർ ചീഫ് സാമുവൽ പെന മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദുരന്തത്തിനു തൊട്ടുപിന്നാലെ ഷോ നിർത്തിവെച്ചു. വിശദാംശങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.