6 സംസ്ഥാനങ്ങളിലെ 7 നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് നിര്‍ണായക ഉപതിരഞ്ഞെടുപ്പ്
ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. രാവിലെ വോട്ടെടുപ്പ് ആരംഭിച്ചു. ബി.ജെ.പിയും പ്രാദേശിക പാർട്ടികളും തമ്മിലാണ് പ്രധാന മത്സരം. തെലങ്കാനയിലും ബിഹാറിലും പാർട്ടികൾക്ക് നിർണായകമായ ഉപതിരഞ്ഞെടുപ്പ് ആണ് നടക്കുന്നത്. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, തെലങ്കാനയിലെ മനുഗോഡ, ബീഹാറിലെ മൊകാമ, ഗോപാൽഗഞ്ച്, ഹരിയാനയിലെ അദംപുര്‍, ഉത്തർപ്രദേശിലെ ഗോല ഗോരഖ്നാഥ്, ഒഡീഷയിലെ ധാംനഗര്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ആറാം തീയതി നടക്കും. മഹാരാഷ്ട്രയിലും ബീഹാറിലും പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയ പരീക്ഷണമാണിത്.