സി എസ് എം യൂത്ത് ഫെസ്റ്റിവൽ സി സി മുകുന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു

ഇടശ്ശേരി: സി എസ് എം സെൻട്രൽ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ സി സി മുകുന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായാണ് ഫെസ്റ്റിവൽ നടക്കുന്ന വിദ്യാർത്ഥികളെ നാല് ഹൗസുകളായി തിരിച്ച് 155 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. സി എസ് എം ചെയർപേഴ്സൺ സഫിയ റഹ്മാൻ, പ്രിൻസിപ്പൾ ഡോ.എം ദിനേഷ് ബാബു, സെക്രട്ടറി സി എം നൗഷാദ്, പി ടി എ പ്രസിഡണ്ട് പി ഐ ഷൗക്കത്തലി, മാനേജർ പി കെ ഹൈദരാലി, വൈസ് പ്രിൻസിപ്പൾ നദീറ ജാബിർ, കെ ജി കോ ഓർഡിനേറ്റർ കെ ടി രമ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ് ഗേൾ ആർദ്ര സി എൻ സ്വാഗതവും, ഹെഡ് ബോയ് ഗോപാൽ ശ്രീജീവ് നന്ദിയും പറഞ്ഞു