സ്വവര്‍ഗ വിവാഹവും വാടക ഗര്‍ഭധാരണവുമുള്‍പ്പെടെ നിയമവിധേയമാക്കി ക്യൂബ
ഹവാന: ക്യൂബയിൽ കുടുംബനിയമങ്ങളുടെ ഭേദഗതിക്ക് ജനങ്ങൾ അംഗീകാരം നൽകി. സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കാൻ കുടുംബനിയമത്തിൽ സർക്കാർ നിർദ്ദേശിച്ച പരിഷ്കാരങ്ങൾക്ക് ജനങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ഹിതപരിശോധനയിൽ കുടുംബ കോഡ് മാറ്റുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇതോടെ ഈ മാറ്റങ്ങൾ നിയമ തലത്തിലും ഔദ്യോഗികമായി നടപ്പാക്കും. ഹിതപരിശോധനയുടെ പ്രാഥമിക ഫലങ്ങൾ പുറത്തുവന്നപ്പോൾ 60 ശതമാനത്തിലധികം പേരും കുടുംബ കോഡ് മാറ്റങ്ങളെ അനുകൂലിച്ച് വോട്ട് ചെയ്തു. ക്യൂബക്കാർ 100 പേജുള്ള പുതിയ ഫാമിലി കോഡിന് അംഗീകാരം നൽകി.