അര നൂറ്റാണ്ടിലേറെക്കാലം നാട്ടിക മണപ്പുറത്തിന്റെ സാമൂഹിക മണ്ഡലത്തെ സജീവമാക്കിയ ചേറ്റുവ റഹ് മാൻ സേഠിനെ അനുസ്മരിചു കൊണ്ട് സാംസ്കാരിക പ്രവർത്തകരുടെ ഒത്തുചേരൽ
വലപ്പാട്: കവി കുഞ്ഞുണ്ണി മാഷ് സ്മാരകത്തിന്റെ അങ്കണത്തിലാണ് രാഷ്ട്രീയ നേതാവും എഴുത്തുകാരനും പ്രസാധകനുമൊക്കെയായിരുന്ന റഹ്മാൻ സേഠിന്റെ ഓർമ്മകൾ പങ്കു വെക്കാൻ സാംസ്കാരിക പ്രവർത്തകർ ഒത്തുകൂടിയത്.
ദീർഘകാലം ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന സേഠ് ചേറ്റുവ പാലം, യാഥാർത്ഥ്യമാക്കാനും ചേറ്റുവ വള്ളിവട്ടം ശുദ്ധജല പദ്ധതിക്കു വേണ്ടിയും കടലേറ്റങ്ങളിൽ നിന്നും തീരവാസികൾക്ക് സംരക്ഷണമൊരുക്കാനും,മണപ്പുറത്തെ ദുരിതത്തിലാഴ്ത്തിയ കോളറക്കാലത്ത് നടത്തിയ സേവന പ്രവർത്തനങ്ങളുമൊക്കെ റഹ്മാൻ സേഠിനെക്കുറിച്ചുള്ള ഓർമ്മകളുടെ പങ്കു വെക്കലുകളിൽ നിറഞ്ഞു നിന്നു.
ലെല്ല കൾച്ചറൽ ഫോറം സംഘടിപ്പിച്ച അനുസ്മരണം . സാംസ്കാരിക പ്രവർത്തകനും മായ കോളേജ് പ്രിൻസിപ്പളുമായ സി എ ആവാസ് ഉദ്ഘാടനം ചെയ്തു. കുഞ്ഞുണ്ണി മാഷ് സൗഹൃദ വേദി കൺവീനർ ആർ ഐ സക്കറിയ അദ്ധ്യക്ഷത വഹിച്ചു. സി കെ ബിജോയ്, ലെല്ല ചെയർമാൻ ബാപ്പു വലപ്പാട്. റൗഫ് ചേറ്റുവ, ഉമ്മർ പഴുവിൽ, കെ ജി ശേഖരൻ , ജോസ് താടിക്കാരൻ, മുഹസിൻ പാടൂർ,ഉഷ കേശവരാജ്, നൗഫൽ ചേറ്റുവ, ദയ, വി ബി ഷെറീഫ്, സി കെ കുട്ടൻ, ശ്യാം പി കെ, അർ കെ ബദറുദ്ദീൻഎന്നിവർ സംസാരിച്ചു.