ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് സാധ്യത
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ശനിയാഴ്ച രൂപപ്പെടുന്ന ചക്രവാതച്ചുഴി മെയ് 8 ഓടെ അതി തീവ്ര ന്യൂനമർദ്ദമായി മാറിയേക്കുമെന്നാണ് വ്യക്തമാകുന്നത്. അങ്ങനെയെങ്കിൽ ഇത് പിന്നീട് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. എന്നാൽ ചുഴലിക്കാറ്റിന്‍റെ സ്വാധീനപ്രദേശത്തിലും ശക്തിയും എങ്ങനെയാകുമെന്നത് വ്യക്തമായിട്ടില്ല. അതി തീവ്ര ന്യൂനമർദ്ദമുണ്ടായാൽ മഴ സാഹചര്യം കനത്തതാക്കാനുള്ള സാധ്യതയാണുള്ളത്. കേരളത്തിലടക്കം ഇതിന്‍റെ സ്വാധീനം ഉണ്ടാകുമോ എന്നത് വൈകാതെ അറിയാനാകും.
അതേസമയം, ഇന്ന് സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതി തീവ്ര ന്യൂനമർദ്ദമുണ്ടായാൽ മഴ സാഹചര്യം കനത്തതാക്കാനുള്ള സാധ്യതയാണുള്ളത്.