ഡി. പാണി മാസ്റ്റര്‍ അനുസ്മരണ ബാല നാടക രചനാ മത്സരത്തിന്റെ പുരസ്‌കാരങ്ങൾ നൽകി

തൃശ്ശൂർ : മലയാള നാടകപ്രവര്‍ത്തകരുടെ അന്താരാഷ്ട്ര ഓണ്‍ലൈന്‍ കൂട്ടായ്മയായ ലോക നാടക വാര്‍ത്തകളുടെ ആഭിമുഖ്യത്തില്‍, ഡി. പാണി മാസ്റ്റര്‍ അനുസ്മരണ അന്താരാഷ്ട്ര ബാല നാടക രചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം നടത്തി .

തൃശ്ശൂര്‍ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടന്ന ചടങ്ങ് പ്രിയനന്ദനന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ചാക്കോ ഡി. അന്തിക്കാട്, കെ. രഞ്ജിത്ത് പേരാമ്പ്ര, ജയന്‍ മേലത്ത് എന്നിവര്‍ വിജയികള്‍ക്കുള്ള പുരസ്‌കാരവും ക്യാഷ് അവാർഡും സ്വീകരിച്ചു .തുടര്‍ന്ന് അദ്ധ്യാപകനും നാടകപ്രവര്‍ത്തകനുമായ സുനില്‍ കുന്നരു ഡി. പാണി മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണവും പ്രഫ. പി.ഗംഗാധരന്‍ മാസ്റ്റര്‍ 'കളികളിലെ നാടകം ' എന്ന വിഷയത്തില്‍ നാടകപ്രഭാഷണവും നടത്തി .

ചടങ്ങില്‍ ഡോ. ഷിബു എസ്സ് .കൊട്ടാരം, ഡോ. എന്‍. കെ. ഗീത, ടി. എ. ഉഷാകുമാരി, ലീല ഡി. പാണി, മോഹന്‍രാജ് പി എൻ, ഹരിദാസ് കെ. യു ,സുജിത്ത് കപില, സാനു ആന്റണി, ജിജു ഒറപ്പടി, ജീന രാജീവ്, ശ്രീജിത്ത് പൊയില്‍ക്കാവ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു സംസാരിച്ചു.

എല്‍. എന്‍. വി കുട്ടികളുടെ നാടകവേദിക്കു വേണ്ടി പ്രസിദ്ധീകരിക്കുന്ന കിളിത്തട്ട് എന്ന പുസ്തകത്തിലേക്കു തിരഞ്ഞെടുത്ത മൂന്നു നാടകങ്ങളുടെ നാടകകൃത്തുക്കളായ റഫീക് മംഗലശ്ശേരി, സുധന്‍ നന്മണ്ട, അനീഷ് നെടുമങ്ങാട് എന്നിവര്‍ക്ക് പ്രശസ്തിപത്രം നല്‍കി ആദരിച്ചു. അതോടൊപ്പം പുസ്തകപുറംചട്ടയുടെ പ്രകാശനം പുരസ്‌കാര ജേതാക്കളായ നാടകകൃത്തുക്കള്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു .

Related Posts