ദാദാസാഹിബ് ഫാൽക്കേ ഫിലിം ഫെസ്റ്റിവൽ അവാർഡ്; മികച്ച ചിത്രം ഷേർഷാ, നടൻ രൺവീർ സിങ്ങ്, നടി കൃതി സനോൺ
ദാദാസാഹിബ് ഫാൽക്കേ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രമായി വിഷ്ണുവർധൻ സംവിധാനം ചെയ്ത ഷേർഷാ. സിദ്ധാർഥ് മൽഹോത്ര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കാർഗിൽ യുദ്ധത്തിലൂടെ രാജ്യത്തിൻ്റെ വീര നായകനായ പരംവീർ ചക്ര ജേതാവ് ക്യാപ്റ്റൻ വിക്രം ബത്രയുടെ ജീവിതമാണ് പറയുന്നത്.
1983 എന്ന ബയോപിക് ചിത്രത്തിൽ കപിൽ ദേവിനെ അവതരിപ്പിച്ച രൺവീർ സിങ്ങാണ് മികച്ച നടൻ. ലക്ഷ്മൺ ഉഡേക്കറുടെ മിമി യിൽ ഒരു സറഗേറ്റ് ആയി വേഷമിട്ട കൃതി സാനോൺ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി.
സിനിമാ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് ആഷാ പരേഖിനാണ്. മികച്ച വിദേശ ചിത്രം എനതർ റൗണ്ട്. മികച്ച സംവിധായകൻ കെൻ ഘോഷ് ആണ്. ചിത്രം- സ്റ്റേറ്റ് ഓഫ് സീജ്: ടെമ്പിൾ അറ്റാക്ക്. മികച്ച ഛായാഗ്രാഹകൻ ജയകൃഷ്ണ ഗുമ്മഡി (ഹസീന ദിൽരുബ). സഹനടൻ സതീഷ് കൗശിക് (കാഗസ്). സഹനടി ലാറ ദത്ത (ബെൽബോട്ടം). മികച്ച വില്ലൻ ആയുഷ് ശർമ (ദി ഫൈനൽ ട്രൂത്ത്). മികച്ച നടനും നടിക്കുമുള്ള പീപ്പിൾസ് ചോയ്സ് അവാർഡുകൾ അഭിമന്യു ദസ്സാനിക്കും രാധികാ മദനുമാണ്.