ഇ സി ജി ടെക്നീഷ്യൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം
തൃശൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ ഇസിജി ടെക്നീഷ്യൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. നിബന്ധനകൾക്ക് വിധേയമായി പ്രതിദിനവേതനം 755 രൂപ (പ്രതിമാസം 20385 രൂപ ഏറ്റവും കൂടിയ തുക) വേതനത്തിൽ പരമാവധി 90 ദിവസത്തേക്കായിരിക്കും നിയമനം. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്സ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഓഗസ്റ്റ് 11 ന് രാവിലെ 10 മണിക്ക് മുൻപ് തൃശൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻ്റെ കാര്യാലയത്തിൽ എത്തിച്ചേരണം. ഉദ്യോഗാർത്ഥികൾ എസ്എസ്എൽസിയും വിഎച്ച്എസ്ഇയിൽ ഇസിജി ആൻ്റ് ഓഡിയോ മെട്രിക് ടെക്നോളജി വിഷയവും പാസായിരിക്കണം. സർക്കാർ സ്ഥാപനത്തിൽ ഇസിജി ടെക്നീഷ്യനായുള്ള പ്രവൃത്തിപരിചയം അഭിലഷണീയമാണ്. അപേക്ഷാ ഫോറം വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.gmctsr.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 0487-2200310, 2200319