ചാവക്കാട് ബ്ലോക്കിൽ ക്ഷീര കർഷക സംഗമം മാർച്ച് 5ന്
ക്ഷീരവികസന വകുപ്പിന്റെ വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് ബ്ലോക്കിൽ ക്ഷീര കർഷക സംഗമം സംഘടിപ്പിക്കുന്നു. ക്ഷീരവികസന വകുപ്പ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്, ചാവക്കാട്, ഗുരുവായൂർ നഗരസഭകൾ, ക്ഷീര സഹകരണ സംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സംഗമം.
മാർച്ച് 5ന് രാവിലെ 11 മണിക്ക് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടി എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ മുസ്താഖ് അലി അധ്യക്ഷത വഹിക്കും. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് തുടങ്ങിയവർ മുഖ്യാതിഥികളാകും. കർഷക സംഗമത്തിന്റെ ഭാഗമായി ഡയറിക്വിസ്, ക്ഷീര വികസന സെമിനാർ, ക്ഷീരകർഷകരെ ആദരിക്കൽ തുടങ്ങി വിവിധ പരിപാടികൾ നടക്കും.