ഒല്ലൂക്കര ബ്ലോക്കിൽ ക്ഷീര കർഷക സംഗമം
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീരകർഷക സംഗമം റവന്യൂമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന വകുപ്പിന്റെയും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും വിവിധ ഗ്രാമപഞ്ചായത്തുകളുടെയും ക്ഷീരസംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ചിറയ്ക്കാകോട് ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് ക്ഷീരകർഷക സംഗമം സംഘടിപ്പിച്ചത്.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ രവി അധ്യക്ഷനായി. ചിറയ്ക്കാക്കോട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഹാളിൽ നടന്ന പരിപാടിയിൽ ക്ഷീരസംഘം പ്രസിഡണ്ട് എം ബി സുധീർ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി എ ബീന, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീവിദ്യ രാജേഷ്, ജില്ലാ പഞ്ചായത്ത് അംഗം പി എസ് വിനയൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ പി ആർ സുരേഷ് ബാബു, സിനി പ്രദീപ് കുമാർ, ഐ എസ് ഉമാദേവി, സുമിനി കൈലാഷ്, കേരള കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ഡയറക്ടർ ഭാസ്കരൻ ആദം കാവിൽ, മാടക്കത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ഇ വി വിനീഷ് തുടങ്ങിയവർ പങ്കെടുത്തു.