ബോംബെ ഐഐടിയില്‍ ദളിത്‌ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; ജാതി വിവേചനമെന്ന് വിദ്യാർഥി സംഘടനകൾ

മുംബൈ: ബോംബെ ഐഐടിയിൽ ഹോസ്റ്റൽ കെട്ടിടത്തിന്‍റെ ഏഴാം നിലയിൽ നിന്ന് ചാടി ദളിത് വിദ്യാർത്ഥി ജീവനൊടുക്കി. അഹമ്മദാബാദ് സ്വദേശിയായ ദർശൻ സോളങ്കി (18) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ക്യാമ്പസിൽ സോളങ്കി നേരിട്ട വിവേചനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിവിധ വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു. പൊലീസിന് ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പഠനത്തിലെ സമ്മർദ്ദമാണോ വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ ഇത് വ്യക്തിപരമായ പ്രശ്നമല്ലെന്നും സംഭവത്തിൽ ജാതീയതയുണ്ടെന്നും അംബേദ്കർ പെരിയാർ ഫൂലെ സ്റ്റഡി സർക്കിൾ ആരോപിച്ചു. ദളിത് വിദ്യാർത്ഥികൾ അധ്യാപകരിൽ നിന്നും, വിദ്യാർത്ഥികളിൽ നിന്നും കടുത്ത വിവേചനമാണ് നേരിടുന്നത് എന്നും ഇവർ പറഞ്ഞു. സംവരണം ഉന്നയിച്ച് ദളിത് ആദിവാസി വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നത് പതിവാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

Related Posts