പരിഹാസം സഹിക്കാനായില്ല; സ്വര്‍ണം കൊണ്ടുള്ള കണ്ണ് സ്വന്തമാക്കി ഡാനി
ലിവർപൂൾ: ലിവർപൂളിലെ ബാർ ജീവനക്കാരി ആളുകളുടെ പരിഹാസത്തിന് സ്വർണ്ണക്കണ്ണിലൂടെ മറുപടി നൽകി. ആറ് മാസം പ്രായമുള്ളപ്പോൾ ഒരു കണ്ണ് നഷ്ടപ്പെട്ട ഡാനി വിന്‍റൊ എന്ന 25 കാരിയാണ് സ്വർണ്ണക്കണ്ണ് സ്വന്തമാക്കിയത്. റെറ്റിനോബ്ലാസ്റ്റോമ എന്ന അപൂർവ കാൻസർ രോഗം കാരണം ഡാനിക്ക് ഒരു കണ്ണ് നഷ്ടപ്പെട്ടു. അർബുദം ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാനാണ് വലത് കണ്ണ് നീക്കം ചെയ്തത്. പകരം, ഒരു കൃത്രിമ കണ്ണ് സ്ഥാപിച്ചു. എന്നാൽ പിന്നീട് ഡാനിയുടെ ജീവിതം പരിഹാസവാക്കുകൾ നിറഞ്ഞതായിരുന്നു. കുട്ടിക്കാലത്ത് സഹപാഠികളാണ് ഡാനിയെ ആദ്യമായി കളിയാക്കിയത്. എന്നാൽ ബാറിൽ ജോലി ലഭിച്ചിട്ടും ഇത് മാറിയില്ല. മുതിർന്നവരുടെ പരിഹാസങ്ങൾ കൊച്ചുകുട്ടികൾ പരിഹസിക്കുന്നതിനേക്കാൾ ക്രൂരമായിരുന്നു എന്ന് ഡാനി പറഞ്ഞു.