ഡാർട്ട് പരീക്ഷണം വിജയം; പുതിയ ചുവടുവെയ്പ്പുമായി നാസ

വാഷിംങ്ടണ്‍: ബഹിരാകാശത്തെ ഏറ്റവും ശ്രദ്ധേയമായ പരീക്ഷണം വിജയകരം. നാസയുടെ ഏറ്റവും വലിയ 'ഇടി' ദൗത്യമായ ഡാർട്ട് അല്ലെങ്കിൽ ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്‌ഷൻ ടെസ്റ്റ് ചൊവ്വാഴ്ച പുലർച്ചെ 4.44 ന് വിജയകരമായി പൂർത്തിയാക്കി. പുലർച്ചെ 4.44 ന് ഡാർട്ട് ബഹിരാകാശ പേടകം ഒരു ചെറിയ ഛിന്നഗ്രഹത്തിൽ ലാൻഡ് ചെയ്തു. ഭൂമിക്കെതിരായ ബഹിരാകാശ കൂട്ടിയിടികൾ തടയുന്നതിനുള്ള ശ്രമങ്ങളിൽ ഡാർട്ട് ദൗത്യം ഒരു പ്രധാന ചുവടുവയ്പാണ്. ഈ ദൗത്യത്തിന് പ്രശസ്ത ഹോളിവുഡ് ചിത്രമായ അര്‍മ്മഗഡന് സമാനമായ ഒരു അന്ത്യം ഉണ്ടായിരുന്നതായാണ് വിവരം. ഡാർട്ട് ബഹിരാകാശ പേടകം ഛിന്നഗ്രഹത്തിൽ ഇടിച്ചുകയറുന്നതിന്‍റെ ചിത്രങ്ങൾ നാസ പുറത്തുവിട്ടു. സെക്കൻഡിൽ 6.6 കിലോമീറ്റർ വേഗതയിൽ ഭൂമിയിൽ നിന്ന് ഏറ്റവും അടുത്തുള്ള ഛിന്നഗ്രഹമായ ഡിഡിമോസിനെ ഭ്രമണം ചെയ്യുന്ന മറ്റൊരു ചെറിയ ഛിന്നഗ്രഹമായ ഡിഫോർമോസിലാണ് ഡാർട്ട് ഇടിച്ചത്.

Related Posts