ചരിത്രം കുറിച്ച് വാർണർ; നൂറാം ടെസ്റ്റിൽ സെഞ്ചുറി, നേട്ടം കൈവരിക്കുന്ന ആദ്യ ഓസ്ട്രേലിയൻ താരം
മെല്‍ബണ്‍: ഓസ്ട്രേലിയൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് ഡേവിഡ് വാർണർ. ഏത് ഫോർമാറ്റിലും വാർണറിനെപ്പോലെ സ്ഥിരതയോടെ കളിക്കുന്ന മറ്റൊരു കളിക്കാരനും ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരിലില്ല. ഇപ്പോൾ സെഞ്ചുറി നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് വാർണർ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയാണ് വാർണർ ചരിത്രം സൃഷ്ടിച്ചത്. തന്‍റെ നൂറാം ടെസ്റ്റിൽ സെഞ്ചുറി നേടിയ വാർണർ പുഞ്ചിരിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഓസ്ട്രേലിയൻ ബാറ്റ്സ്മാനാണ് വാർണർ. 100-ാം ടെസ്റ്റിൽ സെഞ്ചുറി നേടുന്ന ലോകത്തിലെ പത്താമത്തെ ബാറ്റ്സ്മാനായി വാർണർ മാറി. 144 പന്തിൽ എട്ട് ബൗണ്ടറികളാണ് താരം അടിച്ചത്. ബൗണ്ടറിയിലൂടെയാണ് താരം സെഞ്ചുറിയിലെത്തിയത്. വാർണർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ഉടന്‍ വിരമിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അതുകൊണ്ടാണ് താരത്തിൻ്റെ ഈ സെഞ്ചുറിയ്ക്ക് മാറ്റു കൂടുന്നത്.