കിസ് ആൻഡ് എൽബോ ആർട്ട്; ചുണ്ടിലും കൈമുട്ടിലും വിരിഞ്ഞ മോഹന്‍ലാല്‍ ചിത്രങ്ങള്‍
കൊടുങ്ങല്ലൂർ: വൈവിധ്യമർന്ന പരീക്ഷണങ്ങളുമായി വീണ്ടും എത്തിരിയിക്കുകയാണ് ഡാവിഞ്ചിയും കുടുംബവും. ചുണ്ടുകൊണ്ടും കൈമുട്ടും കൊണ്ടും മോഹൻലാലിന്റെ മനോഹരമായ ചിത്രങ്ങൾ തീർത്തിരിക്കുകയാണ് ഡാവിഞ്ചിയുടെ മകൻ ഇന്ദ്രജിത്തും ജേഷ്ഠന്റെ മകൾ അശ്വതിയും.
ഇതിനു മുമ്പ് മൂക്ക് കൊണ്ട് സൂര്യയെ വരച്ചും നൃത്ത ചുവടുകളോടെ കാലുകൊണ്ടു ഫഹദിനെ വരച്ചും ഇരുവരും നമ്മെ വിസ്മയിപ്പിച്ചിരുന്നു.
ഇത്തവണ വരക്കാനായി ഇന്ദ്രജിത്ത് തെരഞ്ഞെടുത്തത് സ്വന്തം ചുണ്ടുകള്‍ ആണ്. കളര്‍ ചുണ്ടുകളില്‍ തേച്ച് ബോര്‍ഡില്‍ ഉമ്മ വെച്ച് വരയ്ക്കുന്ന ഈ ചിത്ര രചനയെ കിസ് ആര്‍ട്ട് എന്നാണ് പറയുന്നത്. ആറടി വലുപ്പമുള്ള ബോര്‍ഡില്‍ പെന്‍സില്‍ സ്കെച്ച് ചെയ്തതിനു ശേഷമാണ് ചുണ്ടുകള്‍ ഉപയോഗിച്ച് ചിത്രം വരച്ചത് മൂന്നു ദിവസങ്ങളിലായി പത്തു മണിക്കൂറാണ് ചിത്രം ഒരുക്കാനായി എടുത്തത്.
എല്‍ ബോ ആര്‍ട്ട് എന്നാ പേരില്‍ ഇത്തവണ കൈ മുട്ടുകള്‍ ആണ് ചിത്ര രചനയ്ക്കായി അശ്വതി തിരഞ്ഞെടുത്തത്. അക്രിലിക് കളറുകള്‍ ഉപയോഗിച്ച് പതിനഞ്ചു മണിക്കൂര്‍ സമയമെടുത്താണ് അശ്വതി മോഹൻലാൽ ചിത്രം പൂർത്തിയാക്കിയത്.
കലകളിലെ വ്യത്യസ്തമായ കണ്ടെത്തലുകളോടുള്ള താല്പര്യമാണ് ഇത്തരത്തിലുള്ള ചിത്ര രചനകള്‍ രണ്ടു പേരിലും പ്രയത്നിക്കാനുള്ള മനസുണ്ടാക്കുന്നത്. ഡാവിഞ്ചി ഫാമിലിയിലെ പുതു തലമുറയിലെ ഒന്‍പതുപേര്‍ ഈയടുത്തിടെ ഡാന്‍സും വരയുമായി രംഗത്ത് വന്നിരുന്നു. വ്യത്യസ്തമായ പരീക്ഷണങ്ങളിലൂടെ ഇനിയും ഇത്തരം വ്യത്യസ്തമായ പരീക്ഷണങ്ങളുമായി ഈ കുടുംബം മുന്നോട്ടു പോകുമെന്ന് അറിയിച്ചു.