ജന്മനാടിൻ്റെ സ്നേഹോഷ്മളമായ സ്വീകരണം ഏറ്റുവാങ്ങി ഡി സി സി പ്രസിഡണ്ട് ജോസ് വള്ളൂർ.
അന്തിക്കാട്: പുതിയ ഡി സി സി പ്രസിഡണ്ടായി ചുമതല ഏറ്റെടുത്ത ജോസ് വള്ളൂരിന് ജന്മനാടായ അന്തിക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്നേഹോഷ്മളമായ സ്വീകരണം. തൃശൂർ എംപി ടി എൻ പ്രതാപൻ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി സി സി പ്രസിഡണ്ടിനെ ഷാളണിയിക്കുകയും മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ഉപഹാരവും മധുരവും നൽകുകയും ചെയ്തു.
മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് വി കെ മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡണ്ട് ജോസ് വള്ളൂർ, കെ പി സി സി സെക്രട്ടറി സുനിൽ അന്തിക്കാട്, യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ ലാലൂർ, ഡി സി സി ജനറൽ സെക്രട്ടറിമാരായ അനിൽ പുളിക്കൽ, വി ആർ വിജയൻ, കെ കെ ബാബു, കെ എഫ് ഡൊമിനിക്, ബ്ലോക് കോൺഗ്രസ്സ് കമ്മറ്റി ഭാരവാഹികളായ ഇ രമേശൻ, കെ ബി രാജീവ്, രഘു നല്ലയിൽ, എം എസ് ശോഭന ദേവൻ, ആൻ്റോ തൊറയൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗൗരി ബാബു, മോഹൻ ദാസ്, cഗ്രാമപഞ്ചായത്ത് മെമ്പർമാരായ മിനി ആൻ്റോ, ശാന്താ സോളമൻ, ഉസ്മാൻ അന്തിക്കാട്, ബിജേഷ് പന്നിപുലത്ത് എന്നിവർ സംസാരിച്ചു.
ദി അന്തിക്കാട്സ് യു എ ഇ ഹാളിൽ വെച്ച് നടന്ന ചടങ്ങിന് യൂത്ത് കോൺഗ്രസ്സ് നേതാക്കളായ കെ കെ പ്രകാശൻ, പി പി വത്സൻ, ഉണ്ണി നെച്ചിക്കോട്ട്, എൻ ബാലപോലൻ, പി കെ ഉണ്ണികൃഷ്ണൻ വി ബി ലിബീഷ്, അക്ബർ പട്ടാട്ട്, മുരളി, കിരൺ തോമാസ്, ശ്യാംരാജ്, സന്ദീബ് ബി മോഹൻദാസ്, സുധീർ പാടൂർ, സാജൻ ഇയ്യാനി, സതീശൻ അന്തിക്കാട് എന്നിവർ നേതൃത്വം നൽകി