പുതിയ ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചു .
പുതിയ ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചു .
തൃശ്ശൂരിൽ ജോസ് വളളൂർ നയിക്കും .
പുതിയ ഡിസിസി അധ്യക്ഷന്‍മാര്‍
തിരുവനന്തപുരം – പാലോട് രവി
കൊല്ലം – പി രാജേന്ദ്ര പ്രസാദ്
പത്തനംതിട്ട – സതീഷ് കൊച്ചുപറമ്പില്‍
ആലപ്പുഴ – ബാബു പ്രസാദ്
കോട്ടയം – നാട്ടകം സുരേഷ്
ഇടുക്കി – സി പി മാത്യു
എറണാകുളം – മുഹമ്മദ് ഷിയാസ്
തൃശൂര്‍ – ജോസ് വള്ളൂര്‍
പാലക്കാട് – എ തങ്കപ്പന്‍
മലപ്പുറം – വി എസ് ജോയി
കോഴിക്കോട് – കെ പ്രവീണ്‍കുമാര്‍
വയനാട് – എന്‍ഡി അപ്പച്ചന്‍
കണ്ണൂര്‍ – മാര്‍ട്ടിന്‍ ജോര്‍ജ്
കാസര്‍ഗോഡ് – പി കെ ഫൈസല്‍
തൃശൂരിൽ ജോസ് വള്ളൂരിന് അർഹതക്കുള്ള അംഗീകാരം.
അന്തിക്കാട് ഹൈസ്ക്കൂളിൽ കെ എസ് യു യൂണിറ്റ് പ്രസിഡണ്ടായി രാഷ്ട്രീയ പ്രവർത്തനമേഖലയിൽ നേതൃരംഗത്ത് എത്തിയ ജോസ് വള്ളൂർ,1982ൽ നാട്ടിക എസ് എൻ കോളെജിൽ കെ എസ് യു വിന്റെ യൂണിറ്റ് പ്രസിഡണ്ട് പദവി അലങ്കരിച്ചു..85 ൽ തൃശൂർ 'താലൂക്ക് കെ എസ് യു പ്രസിഡണ്ടായും 87ൽ ജില്ലാ സെക്രട്ടറിയുമായും തിരഞ്ഞെടുക്കപ്പെട്ടു.87 ൽ തന്നെ കെ എസ് യു സംസ്ഥാന നിർവ്വാഹക സമിതിയംഗമായ ജോസ് വള്ളൂർ തന്റെ ഇരുപത്തിയാറാം വയസിൽ വിദ്യാർത്ഥി നേതാവായിരിക്കെത്തന്നെ ഡി സി സി അംഗവുമായി.
1993 ൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡണ്ടായ ജോസ് വള്ളൂർ 97 ൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2003 മുതൽ കെ പി സി സി അംഗമായും, 2008 മുതൽ ഡി സി സി സെക്രട്ടറിയായും പ്രവർത്തിച്ചു. 2015 മുതൽ ഡി സി സി ഉപാദ്ധ്യക്ഷനായിരിക്കെയാണ് 2018-ൽ കെ പി സി സി സെക്രട്ടറിയാവുന്നത്.