തൃപ്രയാർ പാലത്തിൽനിന്ന് പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

തൃപ്രയാർ: തൃപ്രയാര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. കൊല്ലം ഏരൂര്‍ വിമലാ മന്ദിരത്തില്‍ ബിജുവിന്റെ മകന്‍ 23-കാരനായ അഭിറാമാണ് മരിച്ചത്. പെരിങ്ങോട്ടുകര സമൃദ്ധി സൂപ്പര്‍ മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളിയാണ്. ശനിയാഴ്ച വൈകീട്ട് മൂന്നിന് തൃപ്രയാര്‍ ഭാഗത്ത് നിന്ന് വന്ന അഭിറാം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. സംഭവം കണ്ടവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടിക അഗ്നിരക്ഷാ സേനയും നാട്ടുകാരും സ്ഥലത്തെത്തി വഞ്ചി സംഘടിപ്പിച്ച് തിരച്ചില്‍ തുടങ്ങി. റസ്‌ക്യൂ ട്യൂബുമായും തിരച്ചില്‍ നടത്തി. രണ്ട് വഞ്ചികളാണ് തിരച്ചിലിനുണ്ടായത്. നാല് മണിയോടെ പാലത്തിന്റെ 150 മീറ്റര്‍ വടക്കുമാറി അഭിറാമിനെ കണ്ടെത്തി. അപ്പോഴേക്കും മരിച്ചിരുന്നു.
അഗ്നി രക്ഷാ നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ ലാസര്‍, അസിസ്റ്റന്റ് ഓഫീസര്‍ അനില്‍കുമാര്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍ ബ്രിജ്‌ലാല്‍കുമാര്‍, വലപ്പാട് അഡീഷണല്‍ എസ് ഐ മാത്യു, നാട്ടിക ഗ്രാമപ്പഞ്ചായത്ത് അംഗം സി എസ് മണികണ്ഠന്‍, ഫെയർ ആൻഡ് റെസ്ക്യൂ അംഗം ഷിയാസ്, സമീപ വാസികളായ നവീഷ് കെ ആർ, സിൽജിത്ത് കെ ആർ, സിദ്ധാർത്ഥൻ എന്നിവർ തിരച്ചിലിന് നേതൃത്വം നല്‍കി.