ഇനി കേൾക്കാം വ്യക്തമായി; കേൾവി പ്രശ്നമുള്ളവർക്ക് പുഴയ്ക്കൽ ബ്ലോക്കിന്റെ ശ്രവണസഹായി.

കേൾവി തകരാറുണ്ടായിരുന്ന 20 പേർക്കാണ് പുഴയ്ക്കൽ ബ്ലോക്ക് ശ്രവണ സഹായി വിതരണം ചെയ്തത്.

പുഴയ്ക്കൽ:

കേൾവി തകരാറുള്ള സാധാരണക്കാരെ സ്വരങ്ങളുടെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തി പുഴയ്ക്കൽ ബ്ലോക്കിന്റെ സ്വാന്തന സ്പർശം. കേൾവി തകരാറുണ്ടായിരുന്ന 20 പേർക്കാണ് പുഴയ്ക്കൽ ബ്ലോക്ക് ശ്രവണ സഹായി വിതരണം ചെയ്തത്. ബ്ലോക്കിന്റ വാർഷിക ചെലവിൽ ഉൾപ്പെടുത്തിയാണ് സ്വാന്തന സ്പർശം പദ്ധതി നടപ്പിലാക്കിയത്. ബ്ലോക്കിന്‌ കീഴിലെ വിവിധ പഞ്ചായത്തുകളിൽ നിന്നാണ് പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. 20 പേർക്ക് ഇരുചെവിയിലേക്കുമായി 40 ഉപകരണമാണ് നൽകി.

കെൽട്രോൺ കമ്പനിയുടെ  കേൾവി ഉപകരണങ്ങളാണ് പദ്ധതിയിൽ വിതരണം ചെയ്തത്. ഒരു വർഷത്തെ സർവീസ് വാറണ്ടി കേൾവി ഉപകരണത്തിന് കമ്പനി നൽകുന്നുണ്ട്. കെൽട്രോൺ തന്നെയാണ് കേൾവിയുടെ തോത് അനുസരിച്ച് പരിശോധിച്ച് ഉപകരണം ക്രമീകരിച്ചു നൽകുന്നത്. 2,86000 രൂപയാണ് പദ്ധതിയ്ക്കായി ആകെ വിനിയോഗിച്ചത്.

സ്നേഹ സ്പർശം പരിപാടിയുടെ ഉദ്ഘാടനം പുഴയ്ക്കൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് ജ്യോതി ജോസഫ് നിർവ്വഹിച്ചു. ബി ഡി ഒ ചന്ദ്രമോഹൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Posts