മാങ്ങ പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരണമടഞ്ഞു.

മാങ്ങ പറിക്കുന്നതിനിടെ യുവ കർഷകൻ ഷോക്കേറ്റ് മരണമടഞ്ഞു.

തൃശൂർ:

മണലിത്തറ മൽമൽപട്ട്യാത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ യദുകൃഷ്ണൻ (26) ആണ് ഷോക്കേറ്റ് മരിച്ചത്. വീട്ടു മുറ്റത്തെ മാവിൽ നിന്നും അലുമിനിയം തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ ഇലക്ട്രിക് ലൈനിൽ നിന്നാണ് ഷോക്കേറ്റത്. ഉടൻ വടക്കാേഞ്ചേരി ജില്ല ആശുപത്രിയിൽ നാട്ടുകാർ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തെക്കുംകര മണലിത്തറയിലെ യുവ കർഷകനും കൊവിഡ് പ്രതിരോധ സേന വളണ്ടിയറുമാണ്. അമ്മ പ്രസന്ന, സഹോദരി നിമിഷ.

Related Posts